വിശ്വാസികളിൽ ചിലർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ, കുട്ടികളെ ഉപദ്രവിക്കുമ്പോൾ, അവർക്കറിയാം ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് -മീനാക്ഷി അനൂപ്
text_fieldsഅമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീനാക്ഷി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. പലപ്പോഴും സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും കാപ്ഷനുകളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇൻസ്റ്റഗ്രാം പോലെതന്നെ ഫെയ്സ്ബുക്കിലും നിരവധി പോസ്റ്റുകൾ താരം പങ്കുവെക്കാറുണ്ട്.
മീനാക്ഷിയുടെ കാപ്ഷനുകൾക്ക് പ്രത്യേക ആരാധകർ ഉണ്ട്. താരത്തിന്‍റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "യത്തീസ്റ്റ് ആണോന്നാണ് ചോദ്യമെങ്കിൽ 'റാഷണലാണ്' എന്നുത്തരം. പക്ഷെ യഥാർഥ യത്തീസ്റ്റ് (നിരീശ്വരവാദി) ആരാണ്. തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ അല്ലെങ്കിൽ ദൈവത്തിന്‍റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ കൃത്യമായും അവർക്കറിയാം അവരെയോ അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ.
ചുരുക്കിപ്പറഞ്ഞാൽ വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയാണ് 'നിരീശ്വരവാദികൾ' പൊതുവെ യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല. ശാസ്ത്ര ബോധം ജീവിതത്തിന്‍റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു. അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മതബോധങ്ങൾക്കോ ദൈവബോധങ്ങൾക്കോ തുടങ്ങി ഒന്നിനും ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്." എന്നാണ് മീനാക്ഷി കുറിച്ചത്.
മീനാക്ഷിയുടെ പക്വമായ ചിന്തകളെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയും. നിരവധി ആരാധകരാണ് പോസ്റ്റിനുതാഴെ പ്രശംസ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

