മെഡിക്കൽ ഫാമിലി ത്രില്ലർ ‘ആസാദി’ മേയ് ഒമ്പതിന്
text_fieldsപൂർണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മേയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിനെത്തും. റിലീസിന്റെ മുന്നോടിയായി ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ‘ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ത്രില്ലർ സ്വഭാവം നൽകുന്നതാണ് ഈ പോസ്റ്റർ. സെൻട്രൽ പിക്ച്ചഴ്സ് ആണ് ചിത്രം
പ്രദർശനത്തിനെത്തിക്കുന്നത്. ലിറ്റിൽ ക്രൂഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജായാണ് ചിത്രം നിർമ്മിക്കുന്നത്. ആശുപതിയുടെ പശ്ചാത്തലത്തിൽ നിലനിൽപ്പിന്റെ പോരാട്ടമാണ്
സംഘർഷ ഭരിതമായി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, ഇമോഷൻ രംഗങ്ങളും ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണാരവിയാണ് നായിക.
മാമന്നൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ നടിയാണ് മലയാളി കൂടിയായ രവീണ. പത്തുവർഷത്തെ ഇടവേളക്കുശേഷം വാണിവിശ്വനാഥ് ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി.ജി. രവി, വിജയകുമാർ (കാപ്പഫെയിം) ഷാബു പ്രൗദിൻ, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, മാലാ പാർവതി, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻ ബിനോ, ആന്റണി ഏലൂർ, ആശാ മഠത്തിൽ, അഷ്ക്കർ അമീർ, തുഷാരഹേമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംവിധായകൻ സാഗറിൻ്റേതാണു തിരക്കഥ. ഗാനങ്ങൾ ഹരി നാരായണൻ, സംഗീതം വരുൺ ഉണ്ണി, പശ്ചാത്തല സംഗീതം ഥസൽ. എ ബക്കർ. സനീഷ്സ്റ്റാൻലിയാണു ഛായാഗ്രാഹകൻ.
എഡിറ്റിംഗ് നൗഫൽ അബ്ദുല്ല, കലാസംവിധാനം സഹസ്ബാല, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യും ഡിസൈൻ വിപിൻദാസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സജിത്ത് ബാലകൃഷ്ണൻ, ശരത് സത്യ, സ്റ്റിൽസ് ഷിബിൻ പി. രാജ്, വിഗ്നേഷ് പ്രദീപ്, കോ-പ്രൊഡ്യൂസേർസ് റെമീസ് രാജാ, രശ്മി ഫൈസൽ, എക്‌സിക്കുട്ടിവ് പ്രൊഡ്യൂസർ അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ സ്റ്റീഫൻ വലിയറ, ഫിനാൻസ് കൺട്രോളർ അനൂപ് കക്കയങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് പ്രതാപൻ കല്ലിയൂർ സുജിത് അയണിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

