മെഡിക്കൽ ക്രൈം ത്രില്ലർ 'ഡോസ്' ചിത്രീകരണം പൂർത്തിയായി
text_fieldsമെഡിക്കൽ ക്രൈം ത്രില്ലർ ഴോണറിൽ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായണ് ചിത്രീകരണം നടന്നത്.
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. എസിനാറ്റിക് ഫിലിംസിന്‍റെ ബാനറിൽ ഷാന്‍റോ തോമസാണ് ചിത്രം നിർമിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചാണ് ചിത്രത്തിന്‍റെ അവതരണം.
പ്രേക്ഷകരെ പൂർണമായും ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിന്‍റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ജഗദീഷ്, അശ്വിൻ കെ.കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നു.
അങ്കിത് ത്രിവേദി, കുര്യൻ മാത്യു. ജോ ജോണി ചിറമ്മൽ,( വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ച്ചേർസ്) എന്നിവരാണ് കോ -പ്രൊഡ്യൂസേർസ്. ഛായാഗ്രഹണം - വിഷ്ണുപ്രസാദ്. എഡിറ്റിങ് -ശ്യാം ശശിധരൻ. പ്രൊഡക്ഷൻ ഡിസൈൻ -അപ്പു മാരായി. മേക്കപ്പ് - പ്രണവ് വാസൻ. കോസ്റ്റ്യാം ഡിസൈൻ- സുൽത്താനാറസാഖ്.
പ്രൊജക്റ്റ് ഡിസൈൻ -മനോജ് കുമാർ പാരിപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴും പാർ. കാസ്റ്റിങ് - സൂപ്പർ ഷിബു. ആക്ഷൻ- ഫീനിക്സ് പ്രഭു. സ്‌റ്റിൽസ് - നൗഷാദ്. മാർക്കറ്റിങ് ഹെഡ് - കണ്ടന്‍റ് ഫാക്ടറി', ആന്‍റണി വർഗീസ്. ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ - ജോബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യാങ്കാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

