Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്വേതാമേനോൻ നായികയാകുന്ന 'മാതംഗി'യിലെ ഗാനങ്ങളുടെ ഓഡിയോ റിലീസായി

text_fields
bookmark_border
mathangi movie song audio released
cancel

ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'മാതംഗി'യിലെ ഗാനങ്ങളുടെ ഓഡിയോ റിലീസായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ.എസ്.ചിത്ര, സുജാതമോഹൻ , രൂപേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദനവിഷയം. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വിഹാൻ, റിയാസ്ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, സുനിത ധൻരാജ്, രശ്മി ബോബൻ, പ്രിയങ്ക, കെ പി സുരേഷ്കുമാർ, ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവർ അഭിനയിക്കുന്നു. തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി. നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി ആർ ഒ -അജയ് തുണ്ടത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mathangi movie song audio released
Next Story