Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാസ്റ്റർ തിയറ്ററിൽ തന്നെ കാണാം: ഒ.ടി.ടി റിലീസില്ലെന്ന് അണിയറപ്രവർത്തകർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാസ്റ്റർ തിയറ്ററിൽ...

മാസ്റ്റർ തിയറ്ററിൽ തന്നെ കാണാം: ഒ.ടി.ടി റിലീസില്ലെന്ന് അണിയറപ്രവർത്തകർ

text_fields
bookmark_border

ഇളയദളപതി വിജയും മക്കൾസെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടി റിലീസിനില്ലെന്ന് അണിയറപ്രവർത്തകർ. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് നിർമാതാക്കൾ രംഗത്തെത്തിയത്. ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രമുഖ ഒ.ടി.ടി സേവനദാദാവ് റിലീസിന് തയാറെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ആഗ്രഹം. ഇതിനായി തിയറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു- നിർമാതാക്കൾ പ്രതികരിച്ചു.

നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസർ ട്രെൻഡിങ് ആയിരുന്നു. ഇതിനോടകം തന്നെ നാല് കോടി (40 മില്യൺ)യിലധികം പേരാണ് ടീസർ കണ്ടത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayVijay Sethupathimastermaster movie
News Summary - ‘Master’ to release in theatres first, producers say
Next Story