Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'മാസ്റ്റർ ആമസോൺ...

'മാസ്റ്റർ ആമസോൺ പ്രൈമിൽ കാണാം'; പുതിയ ട്രെയിലറും റിലീസ്​ ഡേറ്റും പുറത്തുവിട്ടു

text_fields
bookmark_border
മാസ്റ്റർ ആമസോൺ പ്രൈമിൽ കാണാം; പുതിയ ട്രെയിലറും റിലീസ്​ ഡേറ്റും പുറത്തുവിട്ടു
cancel

കോവിഡ്​ ​പ്രതിസന്ധിക്കിടയിലും തിയറ്ററുകളിലെത്തി ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ്​ വിജയ്​ നായകനായ മാസ്റ്റർ. കോവിഡ്​ കാലത്തെ തിയറ്റർ കളക്ഷൻ കണക്കുകൾ നോക്കിയപ്പോൾ ആഗോളതലത്തിൽ തന്നെ ആദ്യ ആഴ്​ച്ചയിൽ ഏറ്റവും പണംവാരിയ ചിത്രമായി ലോകേഷ്​ കനകരാജി​െൻറ മാസ്റ്റർ മാറിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിച്ച്​ പ്രദർശനം നടത്തിയിട്ടും തമിഴ്​നാട്ടിൽ മൂന്ന്​ ദിവസം കൊണ്ട്​ 55 കോടിയായിരുന്നു വിജയ്​ ചിത്രം വാരിക്കൂട്ടിയത്​.

എന്നാൽ, മാസ്റ്റർ വൈകാതെ തന്നെ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്​. ജനുവരി 29നാണ്​ ഒടിടി റിലീസ്​. റിലീസി​െൻറ ഭാഗമായി ഒരു പ്രത്യേക ട്രെയിലറും അവർ പുറത്തുവിട്ടിട്ടുണ്ട്​. വമ്പൻതുകയ്​ക്കായിരുന്നു ആമസോൺ ചിത്രത്തി​െൻറ ഡിജിറ്റൽ റേറ്റ്​ സ്വന്തമാക്കിയത്​. അതുകൊണ്ട്​ തന്നെ ജനുവരി 13ന്​ തിയറ്ററുകളിലെത്തിയ മാസ്റ്റർ എത്രയും പെട്ടന്ന്​ അവർക്ക്​ സ്​ട്രീം ചെയ്യാൻ സാധിക്കും.

വിജയ്​ക്കൊപ്പം വിജയ്​ സേതുപതിയും മാസ്റ്ററിൽ സുപ്രധാന വേഷത്തിലുണ്ട്​. ഭവാനി എന്ന സേതുപതിയുടെ പ്രതിനായക വേഷം ഏറെ ചർച്ചയായിമാറിയിരുന്നു. മാളവിക മോഹൻ, ആൻഡ്രിയ ജറമിയ, ശന്തനു ഭാഗ്യരാജ്​, അർജുൻ ദാസ്​ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayVijay Sethupathiamazon primemaster movie
News Summary - master movie to release in amazon prime
Next Story