Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാരൂഖ്​ ഖാൻ സിനിമയായ...

ഷാരൂഖ്​ ഖാൻ സിനിമയായ പഠാന്‍റെ സെറ്റിൽ കയ്യാങ്കളി, സംവിധായകന്‍റെ കരണത്തടിച്ചു

text_fields
bookmark_border
ഷാരൂഖ്​ ഖാൻ സിനിമയായ പഠാന്‍റെ സെറ്റിൽ കയ്യാങ്കളി, സംവിധായകന്‍റെ കരണത്തടിച്ചു
cancel

ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാന്‍റെ പുതിയ സിനിമയായ പഠാന്‍റെ സെറ്റിൽ വാക്കുതർക്കവും കയ്യാങ്കളിയും. സിദ്ധാർഥ്​ ആനന്ദ്​ സംവിധാനം ചെയ്യുന്ന പഠാൻ നിർമിക്കുന്നത്​ യഷ്​രാജ്​ ഫിലിംസാണ്​. സംവിധായകൻ സിദ്ധാർഥ്​ ആനന്ദ് തന്‍റെ അസിസ്റ്റന്‍റുമാരിലൊരാളുമായാണ്​വഴക്കിട്ടതെന്നും ഇരുവരും പരസ്​പരം മർദിച്ചുവെന്നുമാണ്​ സെറ്റിൽനിന്നുള്ള വിവരം.


'സിദ്ധാർഥ്​ സെറ്റുകളിൽ ഏറെ കർക്കശ സ്വഭാവം പുലർത്തുന്നയാളാണ്. തന്‍റെ സഹായിമാരിലൊരാളുടെ പെരുമാറ്റം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. സെറ്റിൽ ആരും ഫോൺ ഉപയോഗിക്കരുതെന്ന്​ സംവിധായകൻ നിർദേശിച്ചിരുന്നു. എന്നാൽ അസിസ്റ്റന്‍റ ഇത്​ അനുസരിച്ചില്ല. ആദ്യം ഇക്കാര്യം സംബന്ധിച്ച്​ ഇരുവരുംതമ്മിൽ വലിയ തർക്കമുണ്ടായി. പിന്നീട്​ ഷൂട്ടിംഗ് പുനരാരംഭിക്കുകയും ചെയ്​തു. എന്നാൽ സഹായി സിദ്ധാർഥിനെ അധിക്ഷേപിക്കുകയും സെറ്റിലെ മറ്റുള്ളവരോട് മോശമായി സംസാരിക്കുകയും ചെയ്തു. ഇതറിഞ്ഞ സംവിധായകൻ​ പ്രകോപിതനാവുകയും സഹായിയുടെ കരണത്തടിക്കുകയുമായിരുന്നു' -സഹായിയും സിദ്ധാർഥിനെ തല്ലിയതായും സെറ്റിലുള്ളവർ പറയുന്നു. അസിസ്റ്റന്‍റ്​ ഡയറക്​ടറെ പിന്നീട്​ സെറ്റിൽനിന്ന്​ പുറത്താക്കി.

തുടർച്ചയായ പരാജയങ്ങൾക്കുശേഷം ഏറെക്കാലമായി സിനിമകൾ ചെയ്യാത്ത ഷാരൂഖ്​ഖാന്‍റെ മടങ്ങിവരവ്​ ചിത്രമാണ്​ പഠാൻ. ദീപിക പദുക്കോൺ ആണ്​ നായിക. ജോൺ എബ്രഹാം ഒരു പ്രധാനവേഷം ചെയ്യുന്നതായും സൂചനയുണ്ട്​. കത്രീന കൈഫും അനുഷ്​ക ശർമയും നായികമാരായ സീറോ ആണ്​ ഷാരൂഖ്​ഖാൻ അവസാനം അഭിനയിച്ച ​സിനിമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanbollywood filmfightpathan
Next Story