Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണലെടുക്കുന്ന സ്വപ്നങ്ങൾ

text_fields
bookmark_border
മണലെടുക്കുന്ന സ്വപ്നങ്ങൾ
cancel

അറ്റമില്ലാത്ത മണൽപരപ്പുകളിൽ അറബിവംശജരുടെ തോട്ടങ്ങളാലും കൃഷിയിടങ്ങളാലും സമ്പന്നതയുടെ ഇടമാണ് മസറകൾ. എന്നാൽ, മലയാളി പ്രവാസികളിൽ ഒരുപങ്ക് മനുഷ്യർ വിധിയുടെ തേരിലേറി ആ വിജനതയിൽ ജീവിതം തളച്ചിടപ്പെടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായിരുന്നു. പ്രവാസത്തിന്റെ തുടക്കംമുതൽ മസറകളിൽ എരിഞ്ഞടങ്ങുന്ന പ്രവാസികളുടെ ചരിത്രങ്ങൾ പലതും അറിയപ്പെടാതെയും എഴുതപ്പെടാതെയും പോയി.

പ്രവാസി മലയാളികളിൽ ചെറിയൊരുവിഭാഗം പ്രവാസത്തിലെ പ്രയാസജീവിതങ്ങൾക്കിടയിലും സർഗ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സഹജീവികളുടെ മരുഭൂ ജീവിതങ്ങൾക്ക് കലാവിഷ്കാരം നൽകാൻ തയാറായതോടെ ഈടുറ്റ സാഹിത്യസൃഷ്ടികൾ രൂപപ്പെട്ടു. അത്തരം ഒന്നാണ് ജിദ്ദയിലെ മലയാളി കൂട്ടായ്മയിൽനിന്നും പിറവിയെടുത്ത ‘മസറ’ എന്ന സിനിമ. അലി അരികത്ത് കഥയും സംവിധാനവും നിർവഹിച്ച ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയുടെ നിർമാണം നാസർ തിരുനിലത്താണ്. കേരള സർക്കാറിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമായ സി സ്പേസിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരു സിനിമ എന്നതിനപ്പുറം പ്രവാസത്തിന്റെ നേർക്കാഴ്ചകളും കാണാമറയത്തെ ജീവിതങ്ങളും പ്രേക്ഷകരിലേക്ക് കലർപ്പില്ലാതെ പകർന്നു നൽകുകയാണ് ‘മസറ’.

സമൂഹ മാധ്യമങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു എന്നുകൂടി വരച്ചുകാണിക്കുന്നു ‘മസറ’. കടബാധ്യതകളിൽനിന്ന് കരകയറാനാവാതെ ഓടിത്തളർന്ന അച്ചായൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സമൂഹ മാധ്യമം ചെലുത്തുന്ന നല്ലതും ചീത്തയുമായ സ്വാധീനം സിനിമയിൽ ആവിഷ്‍കരിക്കുന്നു. അപചിതരായി മരുഭൂമിയിൽ എത്തിച്ചേർന്നവർ ഒറ്റമുറിയുടെ ഓരോ മുക്കുംമൂലയും പാർപ്പിടമാക്കി തങ്ങളുടെ പ്രയാസങ്ങളും പരിഭവങ്ങളും പരസ്പരം പങ്കുവെച്ച് ക്രമേണ രക്തബന്ധത്തേക്കാൾ ദൃഢമായ സൗഹൃദത്തിലാവുന്നു. അഞ്ച് പ്രവാസികളിലൂടെ പ്രവാസത്തിന്റെ അവസ്ഥാന്തരങ്ങൾ വിവരിക്കുകയാണ് സിനിമ.

അലി അരികത്ത്

കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾക്ക് അറുതിവരുത്താൻ ആരോഗ്യം കണക്കിലെടുക്കാതെ ജോലിതേടിയെത്തി സാമ്പത്തിക പ്രയാസങ്ങൾ തീർത്ത് തിരികെ നാടണയാം എന്ന പ്രതീക്ഷയിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത കഥയാണിത്. ഫെബിൻ എന്ന സിനിമാ ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടിലൂടെ ചെങ്കടലിന്റെ റാണിയായ ജിദ്ദ പട്ടണത്തിന്റെ വശ്യസൗന്ദര്യവും സൗദി മരുഭൂമിയുടെ വന്യതയാർന്ന ദൃശ്യചാരുതയും കൂടിച്ചേർന്ന മോഹിപ്പിക്കുന്ന കാഴ്ചവിരുന്നാണ് സിനിമ സമ്മാനിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Masara: A Poetic Portrayal of Saudi Expatriate Lives Releases on C-Space
Next Story