നീരജ് ഗയ്‌വാന്റെ 'ഹോംബൗണ്ടിൽ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി മാർട്ടിൻ സ്കോർസെസി; സന്തോഷം പ്രകടിപ്പിച്ച് സംവിധായകൻ
text_fieldsഅമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് മാർട്ടിൻ സ്കോർസെസി നീരജ് ഗയ്‌വാന്റെ വരാനിരിക്കുന്ന ചിത്രമായ 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ചേർന്നു. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മെയ് 14 മുതൽ 25 വരെ നടക്കുന്ന 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മേളയിൽ രണ്ട് അവാർഡുകൾ നേടിയ നീരജ് ഗയ്‌വാന്റെ ആദ്യ ചിത്രമായ 'മസാന്' ഒരു പതിറ്റാണ്ടിനുശേഷമാണ് ഗയ്‌വാൻ ഹോംബൗണ്ടിലൂടെ കാനിലേക്ക് മടങ്ങിയെത്തുന്നത്.
'നീരജിന്റെ ആദ്യ ചിത്രമായ 'മസാൻ' 2015 ൽ ഞാൻ കണ്ടു. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. അതിനാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രോജക്റ്റ് അയച്ചുതന്നപ്പോൾ എനിക്ക് ജിജ്ഞാസ തോന്നി. കഥ എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. മനോഹരമായാണ് നീരജ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഈ വർഷം കാൻസിലെ അൺ സെർട്ടൈൻ റിഗാർഡിൽ ഈ ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്' മാർട്ടിൻ സ്കോർസെസി പറഞ്ഞു.
ഹോംബൗണ്ട് എന്നത് കഥപറച്ചിലിന്റെ അസാധാരണമായ ഒരു സംഗമമാണ്. ഈ യാത്രയിൽ അദ്ദേഹത്തെ പിന്തുണക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. അവിശ്വസനീയമാംവിധം കഴിവുള്ള അഭിനേതാക്കളുടെയും കാൻസിന്റെ അഭിമാനകരമായ വേദിയുടെയും സാന്നിധ്യത്തിൽ, ഹോംബൗണ്ടിന്റെ ശക്തമായ കഥ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി പങ്കിടാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന് നിർമാതാവ് കരൺ ജോഹറും പറഞ്ഞു. കരൺ ജോഹർ, അദാർ പൂനവല്ല, അപൂർവ മേത്ത, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാരിജ്കെ ഡിസൂസ, മെലിറ്റ ടോസ്കാൻ ഡു പ്ലാന്റിയർ എന്നിവർ സഹനിർമാതാക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

