Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാർട്ടിൻ പ്രക്കാട്ട്, ബിജു മേനോൻ, രതീഷ് പൊതുവാൾ, ഷൈജു ഖാലിദ്; ഡ്രീം കോമ്പോയിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപിച്ച് ചാക്കോച്ചൻ
cancel

മാർട്ടിൻ പ്രക്കാട്ട്, ബിജു മേനോൻ, രതീഷ് പൊതുവാൾ, ഷൈജു ഖാലിദ്; ഡ്രീം കോമ്പോയിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപിച്ച് ചാക്കോച്ചൻ

text_fields
bookmark_border

ഏറെ പ്രശംസ പിടിച്ചുപറ്റിയ നായാട്ട് എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ ​പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. വലിയ ഇടവേളക്ക് ശേഷം ബിജു മേനോനുമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തെ തന്റെ ഡ്രീം കോംബോയിൽ ഒന്ന് എന്നാണ് കുഞ്ചാക്കോ ബോബൻ വിശേഷിപ്പിച്ചിരിക്കുന്നത്.

മാർട്ടിനും ചാക്കോച്ചനും ബിജു മേനോനും പുറമേ, ഒരുപിടി മികച്ച കലാകാരൻമാരാണ് പുതിയ ചിത്രത്തിൽ ഒരുമിക്കാൻ പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ എഴുതുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്.

‘‘എന്റെ സ്വപ്ന കോമ്പോയിൽ ഒന്ന്...!! ചില നല്ല സുഹൃത്തുക്കൾക്കും അതുപോലെ മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ചിലർക്കുമൊപ്പം. നായാട്ടുമൂവിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്ത സംവിധാന സംരംഭം, രതീഷ് പൊതുവാളിന്റെ തിരക്കഥയിൽ, ഷൈജു ഖാലിദിന്റെ വിഷ്വൽസ്, എന്റെ നിത്യഹരിത ജോഡിയായ ബിജു മേനോൻ. ഉദയാ പിക്‌ചേഴ്‌സും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്’’. - സന്തോഷം പങ്കുവെച്ചുകൊണ്ട് ചാക്കോച്ചൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Martin Prakkat, Biju Menon, Ratheesh Balakrishnan Poduval; Kunchacko Boban announced new film
Next Story