Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരി സെൽവരാജിന് ഉദയനിധി സ്റ്റാലിന്റെ മിനി കൂപ്പർ! വില തേടി ആരാധകർ...

text_fields
bookmark_border
Mari Selvaraj gets THIS expensive gift worth over 40 lakh from Udhayanidhi Stalin post Maamannan success
cancel

മാമന്നന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ മാരിസെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനമായി നൽകി ഉദയനിധി സ്റ്റാലിൻ. പുറത്തു പ്രചരിക്കുന്ന റിപ്പോർട്ടുപ്രകാരം ഏകദേശം 40- 45 ലക്ഷം രൂപയാണ് കാറിന്റെ വില. സ്റ്റാലിൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയ എന്റെ മാരി സെൽവരാജിന് നന്ദി , ഉദയനിധി സ്റ്റാലിൻ ചിത്രത്തിനോടൊപ്പം കുറിച്ചു.

അവർ തങ്ങളുടെ ചിന്തകളെ കഥയുമായും ഫീൽഡുമായും ബന്ധപ്പെട്ട ആശയങ്ങൾ പങ്കിടുന്നു. ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ ഇത് ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. അംബേദ്കർ, പെരിയാർ, അണ്ണാ, കലൈനാർ തുടങ്ങിയ നമ്മുടെ നേതാക്കൾ യുവതലമുറയിൽ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളർത്തിയെടുത്തു. വൻ വാണിജ്യ വിജയം ചിത്രം സമ്മാനിച്ചതിൽ മാരിസെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനിക്കാൻ സാധിച്ചതിൽ റെഡ് ജയന്റ് സന്തോഷം രേഖപ്പെടുത്തി.

റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഉദയനിധിക്കൊപ്പം വടിവേലു, ഫഹദ് ഫാസിൽ ,കീർത്തി സുരേഷ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂൺ 29 ന് ബക്രീദ്‌ ദിനത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണം നേടി ഹൗസ് ഫുൾ ഷോയുമായി ചിത്രം മുന്നേറുന്നു. റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mari Selvaraj gets THIS expensive gift worth over 40 lakh from Udhayanidhi Stalin post Maamannan success
Next Story