ചിരിയും ചിന്തയുമായി ‘മരണമാസ്’ വരുന്നു; പുതിയ പോസ്റ്റർ പുറത്ത്
text_fieldsപൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മരണമാസിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു. ബേസിലിന്‍റെ പുതിയ രൂപവും ഭാവവും വ്യക്തമാക്കുന്നതാണ് പോസ്റ്റർ. ബേസിലിനോടൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി, എന്നിവർ ഒന്നിച്ചാണ് സെക്കന്‍റ് പോസ്റ്ററിൽ ഉള്ളത്.
എന്താണ് മരണമാസിന്‍റെ പ്രമേയ വിഷയം അണിയറ പ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമെന്നാണ് വിവരം. പ്രേക്ഷകർക്ക് പുതിയൊരു അനുഭവം നൽകുംവിധമാകും ചിത്രത്തിന്‍റെ അവതരണം. ബാബു ആന്‍റണി, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലഭിനഭയിക്കുന്നു.
റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ, ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ. തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ പ്രദർശനത്തിനെത്തും.
വരികൾ - മൊഹ്സിൻ പെരാരി, സംഗീതം - ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം - നീരജ് രവി, എഡിറ്റിങ് - ചമനം ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, മേക്കപ്പ് -ആർ.ജി.വയനാടൻ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ, നിശ്ചല ഛായാഗ്രഹണം - ഹരികൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ - സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

