Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനന്ദി! പ്രതികരണങ്ങൾ...

നന്ദി! പ്രതികരണങ്ങൾ ആവേശകരം -മോഹൻലാൽ; ഹൃദയത്തിലേറ്റിയ പ്രേക്ഷകർക്ക്​ നന്ദിയും സ്നേഹവും -പ്രിയദർശൻ

text_fields
bookmark_border
നന്ദി! പ്രതികരണങ്ങൾ ആവേശകരം -മോഹൻലാൽ; ഹൃദയത്തിലേറ്റിയ പ്രേക്ഷകർക്ക്​ നന്ദിയും സ്നേഹവും -പ്രിയദർശൻ
cancel

കൊച്ചി: മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം വിജയമാക്കിയ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്​ നന്ദി പറഞ്ഞ്​ നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും. സുഹൃത്തുക്കളിൽ നിന്നും ലോകമെമ്പാടുമുള്ള കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണം ആവേശകരമാ​െണന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ ഫേസ്​ബുക്കിൽ കുറിച്ചു.

ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിൽ നന്ദിയും സ്നേഹവുമുണ്ടെന്ന്​ പ്രിയദർശനും ഫേസ്​ബുക്കിലൂടെ അറിയിച്ചു. 'പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ്​' -സംവിധായകൻ വ്യക്​തമാക്കി.

മോഹൻലാലി​െന്‍റ കുറിപ്പ്​

Feeling elated with the positive response to Marakkar by friends and family worldwide. I thank the entire team of Marakkar as this film would not have come into being if not for the support of each and everyone.

#MarakkarArabikadalinteSimham

#MarakkarLionoftheArabianSea

പ്രിയദർശന്‍റെ ഫേസ്​ബുക്​ പോസ്റ്റ്​:

ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalpriyadarshanMarakkarArabikadalinteSimham
News Summary - Marakkar: Feeling elated with the positive response says Mohanlal
Next Story