ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ, പ്രിയദർശൻ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ആഗ്സ്റ്റ് 12 ന് ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
കഴിഞ്ഞ മാർച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡും ലോക്ഡൗണും കാരണം സിനിമാ റിലീസ് മുടങ്ങുകയായിരുന്നു. ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്.
കുഞ്ഞാലി മരക്കാറുടെ റോളിലെത്തുന്ന മോഹൻലാലിനോപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു.