കൊച്ചി: 'മരട് 357 ഫെബ്രുവരി 19ന് തിയറ്ററുകളിലെത്തും. അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്‍റെ റിലീസിന്‍റെ കാര്യത്തിലും തീരുമാനമായത്.
ഫെബ്രുവരി 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട സംഭവമാണ് മരട് 357. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളത്തിന്‍റെ പുതിയ ചിത്രമാണിത്. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ.