അജിത്തിന്‍റെ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം 'മങ്കാത്ത' റീ റിലീസിനെത്തുന്നു
text_fieldsഅജിത് കുമാർ
തമിഴ് സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ക്രൈം ത്രില്ലർ 'മങ്കാത്ത' റീ റിലീസിനെത്തുന്നു. അജിത്തിന്‍റെ കരിയറിലെതന്നെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു മങ്കാത്ത. ബോക്സ് ഓഫിസിൽ കോടികൾ നേടിയ ചിത്രം റീ റിലീസിലും മികച്ച പ്രതികരണം നേടുമെന്നാണ് ആരാധകർ പറയുന്നത്. മങ്കാത്തയുടെ സംവിധായകൻ വെങ്കിട്ട് പ്രഭുവാണ് റീ റിലീസ് സൂചന എക്സിൽ പങ്കിട്ടത്.
'കിംഗ് മേക്കർ' എന്ന കുറിപ്പോടെയാണ് സംവിധായകൻ പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിലെ അജിത്തിന്‍റെ ഒരു ഐക്കണിക് വരിയാണിത്. ഇതാണ് ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ചക്ക് കാരണമായത്. ചിത്രത്തിന്‍റെ റീ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൽ ഒന്നും നിലവിൽ പുറത്തുവന്നിട്ടില്ല. 2026 തുടക്കത്തിൽ ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് നിഗമനം.
മുംബൈയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുറ്റിപറ്റി നടക്കുന്ന കഥാമുഹൂർത്തങ്ങളും കുറ്റാന്വേഷണവുമാണ് സിനിമയുടെ പ്രമേയം. അജിത് കുമാർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ അർജുൻ സർജ, തൃഷ കൃഷ്ണൻ , റായ് ലക്ഷ്മി, അഞ്ജലി, ആൻഡ്രിയ ജെർമിയ, വൈഭവ്, അശ്വിൻ കകുമാനു, പ്രേംജി അമരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദി ഗോട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് യുവാൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്.
ഗുഡ് ബാഡ് അഗ്ലിക്കു ശേഷം സംവിധായകൻ അധിക് രവിചന്ദ്രനുമായി ഒന്നിക്കുന്ന അടുത്ത ചിത്രത്തിന്‍റെ തിരക്കിലാണിപ്പോൾ അജിത് കുമാർ. AK64 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

