തമിഴിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ റി റിലീസ് ചിത്രമായി മങ്കാത്ത; ഗില്ലിയെ കടത്തിവെട്ടി ആദ്യ ദിനം നേടിയത് 3.75 കോടി
text_fields1. അജിത് കുമാർ, 2. വിജയ്, തൃഷ കൃഷ്ണ
റി റിലീസിൽ റെക്കോഡിട്ട് തമിഴ് സൂപ്പർ സ്റ്റാർ അജിത് കുമാർ നായകനായ ത്രില്ലർ ചിത്രം മങ്കാത്ത. റിലീസ് ചെയ്ത ആദ്യ ദിനം ചിത്രം നേടിയത് 3.75 കോടി രൂപയാണ്. തമിഴ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വിജയ് ചിത്രം ഗില്ലിയെ മറികടന്നാണ് മങ്കാത്ത റെക്കോഡിട്ടത്. 3.50 കോടിയായിരുന്നു ഗില്ലിയുടെ റി റിലീസ് ആദ്യ ദിന റെക്കോഡ്.
മങ്കാത്ത സാധാരണ ബജറ്റിൽ റിലീസ് ചെയ്തപ്പോൾ, ഗില്ലി അതിലും കുറഞ്ഞ വിലക്കാണ് വിൽപന നടത്തിയത് എന്നതാണ് പ്രധാന വ്യത്യാസം. ആദ്യ ദിവസത്തെ തിരക്കിന്റെ കാര്യത്തിൽ ഗില്ലി ഇപ്പോഴും മുന്നിലാണ്. ദളപതി വിജയ് ചിത്രം കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതേസമയം മങ്കാത്ത സ്വന്തം സംസ്ഥാനത്ത് മുന്നിലാണ്. 26.50 കോടി രൂപയിലധികം കലക്ഷൻ നേടി ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന റീ റിലീസ് റെക്കോർഡ് നേടിയത് ഗില്ലിയാണ്.
2011ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് മങ്കാത്ത. ആദ്യ റിലീസിൽ തന്നെ വൻ വിജയമായിരുന്ന ഈ ചിത്രം അജിത്തിന്‍റെ കരിയരിൽ തന്നെ ഒരു മാസ്റ്റർ പീസ് ആയിരുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മങ്കാത്ത അജിത് കുമാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.
അജിത് കുമാറിനെ കൂടാതെ, അർജുൻ സർജ, തൃഷ കൃഷ്ണൻ, റായ് ലക്ഷ്മി, അഞ്ജലി, ആൻഡ്രിയ ജെർമിയ, വൈഭവ്, അശ്വിൻ കാക്കുമാനു, പ്രേംജി അമരൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

