Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേരളത്തിലെ ഒരു ചരിത്ര...

കേരളത്തിലെ ഒരു ചരിത്ര സംഭവം, മഞ്ഞുമ്മലിന് ശേഷം അടുത്ത ചിത്രം; സൂചനയുമായി സംവിധായകൻ ചിദംബരം

text_fields
bookmark_border
manjummel boys director Chidambaram  Opens Up About His  Next Movie
cancel

ഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രേക്ഷക സ്വീകാര്യ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ അടുത്ത ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി സംവിധായകൻ ചിദംബരം. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഒരു ചരിത്ര സംഭവം ആസ്പദമാക്കിയുള്ളതാണെന്നും ചിത്രത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കാൻ പോകുന്നതേയുള്ളുവെന്നും സംവിധായകൻ ദ ക്യൂവിനോട് പറഞ്ഞു.

'അടുത്ത സിനിമ കേരളത്തിലെ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമ ആയിരിക്കും. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും. എന്നാൽ പ്രാരംഭ ജോലികളിലേക്ക് പ്രവേശിക്കാൻ പോകുന്നതേയുള്ളൂ'- എന്നാണ് ചിദംബരം അടുത്ത പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്.

ജാൻ. എ. മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു സർവൈവൽ ത്രില്ലർ ചിത്രമാണിത്. ആഗോളതലത്തിൽ 100 കോടി നേടിയ ചിത്രം കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chidambaramManjummel Boys
News Summary - manjummel boys director Chidambaram Opens Up About His Next Movie
Next Story