Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്റെ തമിഴ് ഗാനത്തെ ട്രോളുന്നവരോട്! മഞ്ജു വാര്യരുടെ മറുപടി വൈറലാവുന്നു

text_fields
bookmark_border
Manju Warriers Reaction About Her Thunivu Movie Song
cancel

മഞ്ജു വാര്യർ, അജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിലെ രണ്ടാംഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മഞ്ജു വാര്യരാണ് കാസേതാൻ കടവുളഡ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ടു പുറത്ത് വന്നതിന് പിന്നാലെ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. നടിയുടെ ശബ്ദ്ം കേൾക്കാനില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഇപ്പോഴിതാ ട്രോളിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കൂടാതെ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

'തുനിവിലെ കാസേതാൻ കടവുളഡയുടെ ലിറിക്കൽ വീഡിയോ പുറത്ത്. അതിൽ എന്റെ ശബ്ദം കേൾക്കാതെ വിഷമിക്കുന്നവർക്കായി, വിഷമിക്കേണ്ട, ഇത് വീഡിയോ പതിപ്പിനായി റെക്കോർഡുചെയ്‌തു. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. രസകരമായ ട്രോളുകളും ആസ്വദിച്ചു! ഒരുപാട് സ്നേഹം'-ട്വീറ്റ് ചെയ്തു.

ജിബ്രനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമിക്കുന്നത്. ധനുഷ് ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier's Reaction About Her Thunivu Movie Song Trolls
Next Story