Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ayesha movie
cancel

മഞ്ജു വാര്യരുടെ 'ആയിഷ' യു.എ.ഇയില്‍ ചിത്രീകരണം തുടങ്ങി

text_fields
bookmark_border

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം റാസല്‍ ഖൈമയില്‍ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സ്വിച്ച്​ ഒണ്‍ കർമം റാസ് അല്‍ ഖൈമ, അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹമ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യു.എ.ഇ എഴുത്തുകാരന്‍ മുഹ്‌സിന്‍ അഹമ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ചടങ്ങില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ എസ്.എ. സലീം, നാസര്‍ അല്‍മഹ എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഒരുക്കും. ചിത്രത്തിന്‍റെ രചന ആഷിഫ് കക്കോടിയാണ്.

മഞ്ജു വാര്യര്‍ക്ക്​ പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിർമിക്കുന്നു.

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവരാണ് സഹ നിർമാതാക്കൾ. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രനാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു.

ഛായാഗ്രഹണം വിഷ്ണു ശര്‍മയാണ്​. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി, കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍-രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- പി.എം.കെ റഹീം, പി.ആർ.ഒ - എ.എസ്. ദിനേശ്. 'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനം ആരംഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier's 'Ayesha' starts shooting in UAE
Next Story