Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാവനക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ

text_fields
bookmark_border
Manju warrier, Bhavana
cancel

മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനത്തില്‍ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍. സമൂഹമാധ്യമത്തിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. 'എന്‍റെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ' എന്നാണ് മഞ്ജു ഫേസ്പുക്കിൽ കുറിച്ചത്. ഭാവനയോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വിവാഹശേഷം ജീവിത പങ്കാളിയായ നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന. മലയാളത്തിൽ ഈയിടെയായി സജീവമല്ലെങ്കിലും കന്നഡ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്‌പെക്റ്റര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവന ചിത്രം.

2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കരസ്ഥമാക്കി. നമ്മളിലെ പ്രകടനത്തില്‍ തന്നെ ഭാവനക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിന് ശേഷം മലയാളം, തമിഴ്, കന്നഡ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു ഭാവന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier wishes Bhavana a happy birthday
Next Story