മഞ്ജുവാര്യര്‍ -സൗബിന്‍ ചിത്രം 'വെള്ളരിക്കാപട്ടണം' ചിത്രീകരണം തുടങ്ങി
text_fieldsകൊച്ചി: മഞ്ജുവാര്യറും സൗബിൻ ഷാഹിറും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ 'വെള്ളരിക്കാപട്ടണ'ത്തിൻെറ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച ചടങ്ങിൽ അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് നിർമിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. കെ.ആർ.മണിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. അപ്പു ഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്നാണ് എഡിറ്റിങ്. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാന രചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം.
ജ്യോതിഷ് ശങ്കർ (പ്രൊഡക്ഷന്‍ ഡിസൈനര്‍), ബെന്നി കട്ടപ്പന (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍). ശ്രീജിത് നായർ, കെ.ജി.രാജേഷ് കുമാർ (അസോസിയേറ്റ് ഡയറക്ടര്‍മാര്‍). എ.എസ്.ദിനേശ് (പി.ആര്‍.ഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

