Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്തുകൊണ്ട് മലയാള സിനിമകള്‍ ചെയ്യുന്നില്ല; മഞ്ജു വാര്യര്‍ പറയുന്നു

text_fields
bookmark_border
Manju Warrier Opens Up About Small break In Malayalam cinema
cancel

മലയാള സിനിമയൽ വന്ന ഗ്യാപ്പിനെക്കുറിച്ച് മഞ്ജു വാര്യർ. ഏറ്റവും പുതിയ ചിത്രമായ ഫൂട്ടേജിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2023 ജനുവരിയിൽ പുറത്തിറങ്ങിയ ആയിഷയാണ് ഏറ്റവും ഒടുവൽ റിലീസ് ചെയ്ത മഞ്ജു വാര്യരുടെ മലയാള സിനിമ.

‘തമിഴ് സിനിമകളില്‍ ബോധപൂര്‍വം ഫോക്കസ് ചെയ്യുന്നതല്ല, അറിഞ്ഞോ അറിയായെയോ തമിഴില്‍ നിന്നാണ് നല്ല പ്രൊജക്ട് വന്നത്. എല്ലാ സിനിമകളുടെയും ഷൂട്ടിങ് ഒരേ സമയത്തായിരുന്നു. കുറച്ച് നാള്‍ തമിഴ് സിനിമയുടെ ഷൂട്ടിങ്ങില്‍ തന്നെയായിരുന്നു. മിസ്റ്റര്‍ എക്‌സ് എന്നൊരു സിനിമയുണ്ട്. മനു ആനന്ദാണ് സംവിധായകന്‍. ആര്യയാണ് അഭിനയിക്കുന്നത്.വെട്രിമാരന്‍ സാറിന്റെ കൂടെ വിടുതലൈ 2 ൽ ചെയ്തു. വിജയ് സേതുപതിയാണ് അഭിനയിക്കുന്നത്. പിന്നെ രജനിസാറിന്റെ വേട്ടൈയാന്‍.എമ്പുരാന്റെ ഷൂട്ടിങ്ങും നടന്നുകൊണ്ടിരിക്കുന്നു.ഞാന്‍ കുറച്ച് ഭാഗങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഇനി ബാക്കി ഭാഗങ്ങള്‍ കൂടിയുണ്ട്.

വേട്ടൈയാനിൽ രജിനി സാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. അതൊരു രജനികാന്ത് ചിത്രമാണ്.ജയ് ഭീം എന്ന നല്ലൊരു സിനിമ ഒരുക്കിയ ജ്ഞാനവേല്‍ സാറാണ് സംവിധായകന്‍. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ എക്സൈറ്റ്മെന്റ് ജ്ഞാനവേല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു.കാരണം രസമുള്ള ഒരു സിനിമായിരിക്കുമല്ലോ. രജിനീകാന്ത് എന്ന സ്റ്റാര്‍ഡം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയില്‍ നമ്മള്‍ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമക്കുണ്ടാകുമെന്ന് കരുതുന്നു'- മഞ്ജു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier Opens Up About Small break In Malayalam cinema
Next Story