Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോര കൊണ്ട് എഴുതിയ കത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തു; പ്രഭുദേവയോടുള്ള ആരാധനയെ കുറിച്ച് മഞ്ജു വാര്യർ

text_fields
bookmark_border
Manju Warrier Opens  Up About Her Crush With prabhu deva
cancel

പ്രഭുദേവയോടുള്ള ആരാധനയെ കുറിച്ച് മഞ്ജു വാര്യർ. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ആയിഷക്ക് കൊറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ്. തന്നെ അറിയാവുന്നവർക്കെല്ലാം പ്രഭുദേവയോടുള്ള ആരാധനയെ കുറിച്ച് അറിയാമെന്നും സ്കൂൾ കാലത്ത് ചോര കൊണ്ട് എഴുതിയ കത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. കോഴിക്കോട് ഫാറൂഖ് കോളജിലെത്തിയപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്.

എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം പ്രഭുദേവയോടുള്ള ആരാധന. കുട്ടിക്കാലം മുതലെ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. സ്കൂളിൽ പഠിക്കുമ്പോൾ ചോര കൊണ്ട് എഴുതിയ കത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു, അത്രക്ക് ആരാധനയാണ് -മഞ്ജു വാര്യർ പറഞ്ഞു.

ഈ സിനിമയിൽ ഒരു അവസരം വന്നപ്പോൾ അദ്ദേഹത്തിനോട് കൊറിയോഗ്രാഫി ചെയ്യുമോ എന്ന് ചോദിച്ചു. ഒന്നും ആലോചിക്കാതെ അദ്ദേഹം സമ്മതിച്ചു. അതിന് ശേഷം ഞങ്ങളെല്ലാവരും അതിന്റെ തയാറെടുപ്പിലായിരുന്നു. അദ്ദേഹത്തിന്റെ കൊറിയോഗ്രാഫിക്ക് വേണ്ടി അത്രയും വലിയ പാട്ട് ചിട്ടപ്പെടുത്തി. ഡാൻസേഴ്സിനെ അയച്ചു തന്നത് പ്രഭുദേവ സാർ ആണ്. ഏകദേശം ഒരാഴ്ചത്തെ അധ്വാനം അതിനു പിന്നിലുണ്ടായിരുന്നു- മഞ്ജു വാര്യർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier Opens Up About Her Crush With prabhu deva
Next Story