വയനാട്ടിലെ ജനങ്ങൾക്കൊപ്പം; മഞ്ജു വാര്യർ ചിത്രം ഫൂട്ടേജിന്റെ റിലീസ് മാറ്റിവെച്ചു
text_fieldsമഞ്ജു വാര്യർ ചിത്രം ഫൂട്ടേജിന്റെ റിലീസ് മാറ്റിവെച്ചു.വയനാട്ടില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തിലാണ് സിനിമയുടെ റീലീസ് മാറ്റിയത്. ആഗസ്റ്റ് രണ്ടിനാണ് സിനിമ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചത്.
'ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു'-അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മ വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റുതാരങ്ങൾ.

