Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമഞ്ജു വാര്യർ പ്രധാന...

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് സിനിമ 'ആയിഷ'; ജന്മദിന സമ്മാനമായി പോസ്റ്റർ

text_fields
bookmark_border
manju warrier ayisha movie
cancel

കൊച്ചി: മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രമാണ്​ 'ആയിഷ'. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്​ജു വാര്യരുടെ ജന്മദിനത്തിൽ ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. സംഗീതം-എം ജയചന്ദ്രൻ, സഹ നിർമ്മാണം-ഷംസുദ്ധീൻ എം.ടി, ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്, എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, കലാ സംവിധാനം-പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ, ചമയം-റോണക്സ് സേവ്യർ, ശബ്ദ സംവിധാനം-ടോണി ബാബു, ഗാനരചന-ബി.കെ. ഹരി നാരയണൻ, സുഹൈൽ കോയ, നിർമാണ ഏകോപനം-ഗിരീഷ് അത്തോളി, നിർമാണ നിർവഹണം-റിന്നി ദിവകർ, ചീഫ് അസോസിയേറ്റ്-ബിനു ജി., സ്റ്റിൽസ്-രോഹിത് കെ. സുരേഷ്, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, വാർത്ത പ്രചരണം-എ.എസ്. ദിനേശ്. 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju WarrierAyisha movie
News Summary - Manju Warrier in first malayalam-arabic film Ayisha
Next Story