Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​വെള്ളരിക്കാ പട്ടണത്തിൽ മഞ്ജുവും സൗബിനും

text_fields
bookmark_border
​വെള്ളരിക്കാ പട്ടണത്തിൽ മഞ്ജുവും സൗബിനും
cancel

മഞ്ജു വാര്യരും സൌബിന്‍ ഷാഹിറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വെള്ളരിക്കാ പട്ടണത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രസകരമായ കാരിക്കേച്ചര്‍ ശൈലിയിലുള്ള പോസ്റ്റര്‍ മഞ്ജു തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പരസ്യ മേഖലയില്‍ ഏറെ ശ്രദ്ധേയനായ മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സൌബിനും മഞ്ജുവും തുല്ല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ മാത്രമല്ല മലയാളത്തില്‍ നിന്നും ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. മഹേഷ് വെട്ടിയാറും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. ജയേഷ് നായരാണ് ഛായഗ്രഹണം. അപ്പു എന്‍ ഭട്ടതിരിയും അര്‍ജുന്‍ ബെന്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റംഗ് നിര്‍വ്വഹിക്കുമ്പോള്‍ സച്ചിന്‍ ശങ്കര്‍ മന്നത്ത് ചിത്രത്തിന് സംഗീതമൊരുക്കുന്നു.

#VellarikkaPattanam

Very happy to share the first look poster of my next ! Can't wait to join this super fun team with...

Posted by Manju Warrier on Saturday, 12 September 2020
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story