Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
എല്ലാ നാട്ടിലുമുണ്ടാകും ഒരു മണിയറയിലെ അശോകൻ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎല്ലാ...

എല്ലാ നാട്ടിലുമുണ്ടാകും ഒരു 'മണിയറയിലെ അശോകൻ'

text_fields
bookmark_border

'കെട്ടുകഥ പോലൊരു കല്യാണക്കഥ' -ഇങ്ങനെയൊരു മുൻകൂർ ജാമ്യം എടുത്തുകൊണ്ടാണ്​ ദുൽഖർ സൽമാൻ-ജേക്കബ്​ ഗ്രിഗറി ചിത്രമായ 'മണിയറയിലെ അശോകൻ' തുടങ്ങുന്നത്​. അത്​ ഇടക്കിടെ ഒാർത്താൽ സിനിമ കണ്ടുകണ്ടങ്ങിരിക്കു​േമ്പാൾ തോന്നുന്ന ചില കല്ലുകടികളൊക്കെ മറക്കാൻ കഴിയും. അതൊക്കെയങ്ങ്​ മറന്നാൽ കേരളത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും കാണാനിടയുള്ള അശോക​െൻറ ജീവിതം ഇഷ്​ടപ്പെടുകയും ചെയ്യും.

കല്യാണപ്രായം എത്തി നിൽക്കുന്ന ഒരു യുവാവ് വിവാഹം നടക്കാൻ നേരിടുന്ന പ്രതിസന്ധികൾ മലയാള സിനിമക്ക്​ പുതിയ പ്രമേയമേയല്ല. അതിനിടയിൽ കടന്നുവരുന്ന പ്രണയവും വിരഹവുമെല്ലാം വ്യത്യസ്​ത കഥാസന്ദർഭങ്ങളിൽ മലയാളികൾ കണ്ടിട്ടുണ്ട്​. ഇതേ പശ്​ചാത്തലത്തിൽ നിന്നുകൊണ്ട്​ അശോകൻ എന്ന യുവാവ്​ ത​െൻറ സങ്കൽപത്തിലെ ഭാര്യയെ സ്വന്തമാക്കാൻ നടത്തുന്ന തത്രപ്പാടുകൾ വ്യത്യസ്​തമായി (മുൻകൂർ ജാമ്യം മറക്കേണ്ട) അവതരിപ്പിച്ചാണ്​ നവാഗതനായ ഷംസു സയ്​ബ ഒരുക്കിയ 'മണിയറയിലെ അശോകൻ' പ്രേക്ഷകരിലേക്ക്​ എത്തുന്നത്​. വേഫറെര്‍ ഫിലിംസി​െൻറ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിച്ച ചിത്രം നെറ്റ്​ഫ്ലിക്​സാണ്​ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ ഒാണം റിലീസായി മലയാളികൾക്ക്​ മുന്നിലെത്തിച്ചത്​.

ഒരു വില്ലേജ് ഓഫിസിലെ ക്ലർക്കായ അശോകന്​ ഭാര്യയാകാൻ പോകുന്ന പെണ്ണിനെ കുറിച്ച്​ ചില സ്വപ്​നങ്ങളും കാഴ്​ചപ്പാടുകളുമുണ്ട്​. പക്ഷേ, മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന അശോക​െൻറ രൂപം ഇവിടെ വിഷയമായി വരുന്നു. ത​െൻറ ഉയരവും സൗന്ദര്യവും അശോകനിൽ അപകർഷത ഉണ്ടാക്കിയെടുക്കുന്നതിൽ അയാളുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പങ്കുമുണ്ട്​.

സ്കൂൾ കാലം മുതൽ ഒരു കാമുകി ഇല്ലാതെ പോയ, കാണാൻ പോയ പെൺകുട്ടി വിവാഹാലോചന മുടക്കാൻ പറയുന്നതൊക്കെ യാദൃശ്ചികമായി കേൾക്കേണ്ടി വരുന്ന അശോകൻ അനുഭവിക്കേണ്ടി വരുന്ന മാനസിക പ്രതിസന്ധികൾ വലുതാണ്. ചുറ്റുപാടുകൾ സൃഷ്​ടിക്കുന്ന, നിസ്സാരമെന്ന്​ അവർ അവകാശപ്പെട്ടേക്കാവുന്ന ചില തമാശകൾ അനുഭവിക്കേണ്ടിവരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമല്ല എന്നാണ് ഷംസു സയ്​ബ ചിത്രത്തിലൂടെ പറയുന്നത്. വിവാഹ വിപണിയിലെ പ്രവണതകളെ ആക്ഷേപഹാസ്യത്തിലൂടെ ചൂണ്ടിക്കാണിക്കുവാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്​.

ഗ്രിഗറിയുടെ കരിയറിലെ മികച്ചൊരു വേഷമാണ്​ അശോകൻ. ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രിഗറി, വേദന ഉള്ളിലൊതുക്കി വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ജീവിക്കുന്ന അശോകനെ മികവുറ്റതാക്കി. അശോക​െൻറ സുഹൃത്തുക്കളായെത്തുന്ന ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, അച്​ഛനമ്മമാരുടെ വേഷം ചെയ്യുന്ന വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരുടെ പ്രകടനവും നന്നായി.

അനുപമ പരമേശ്വരൻ, ശ്രിന്ദ ശിവദാസ്, നയന എൽസ എന്നിവർ നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യ​ു​േമ്പാൾ പ്രേക്ഷകരുടെ ആകാംക്ഷ അവസാനിപ്പിച്ച്​ ക്ലൈമാക്സ് രംഗത്തിൽ സർപ്രൈസായി അശോക​െൻറ ഭാര്യയുമെത്തുനനു. ദുൽഖർ സൽമാൻ, അനു സിതാര, ഒനിമ കശ്യപ്, സണ്ണി വെയ്ൻ എന്നിവരെ അതിഥി വേഷങ്ങളിലും കാണാം. നാട്ടിൻപുറത്തി​െൻറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ സജാദ്​ കാക്കുവി​െൻറ കാമറയും മികവ് കാട്ടി.


Show Full Article
TAGS:Malayalam movie maniyarayile ashokan dulqar salman george grigary 
Web Title - Maniyarayile Ashokan- A feel good movie
Next Story