ബേക്കൽ കോട്ടയിലെ 'ബോംബെ'; ഓർമകൾതേടി മണിരത്നവും മനീഷ കൊയ്‌രാളയും
text_fieldsമന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു
എം.എല്‍.എ, മണിരത്‌നം, നടി മനീഷ കൊയ്‌രാള, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവര്‍ ബേക്കല്‍ കോട്ടയില്‍
ബേക്കൽ: ഇന്ത്യൻസിനിമയിലെ ഐതിഹാസിക ചലച്ചിത്രം ‘ബോംബെ’ പുറത്തിറങ്ങി 30 വർഷം തികയുമ്പോൾ ചിത്രത്തിന്റെ ഓർമകൾതേടി സംവിധായകൻ മണിരത്നവും നായിക മനീഷ കൊയ്‌രാളയും ഛായഗ്രാഹകൻ രാജീവ് മേനോനും ബേക്കൽ കോട്ടയിലെത്തി. സിനിമയിലെ വിഖ്യാതമായ ‘ഉയിരെ’ ഗാനം ചിത്രീകരിച്ച ബേക്കലിന്റെ മണ്ണിൽവെച്ച് തങ്ങളുടെ സിനിമാനുഭവങ്ങൾ ഓർമിച്ചു.
മനീഷ കൊയ്‌രാള എന്ന നടിയെ ജനമനസ്സുകളിലേക്ക് അടയാളപ്പെടുത്തിയ സിനിമയും ഗാനവും കൂടിയാണ് ‘ബോംബെ’ എന്ന് അവർ പറഞ്ഞു.
ഈ മനോഹരമായ ലൊക്കേഷൻ തനിക്ക് പരിചയപ്പെടുത്തിയ രാജീവ് മേനോനോട് നന്ദി പറഞ്ഞുകൊണ്ടാണ് മണിരത്നം സംസാരിച്ചുതുടങ്ങിയത്. എങ്കിലും, ഇവിടത്തെ ആ പഴയ വികാരത്തിനും സന്തോഷത്തിനും ഒട്ടും മാറ്റമില്ല’ -അദ്ദേഹം പറഞ്ഞു. കേരളം സിനിമാ ചിത്രീകരണത്തിന് അത്രമേൽ അനുയോജ്യമായ ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബേക്കലിന്റെ പ്രകൃതിഭംഗിയും അവിടത്തെ കാലാവസ്ഥയും എ.ആർ. റഹ്മാന്റെ സംഗീതവും ആ മഴക്കാലവും ചേർന്നപ്പോഴാണ് ‘ഉയിരെ’ എന്ന ഗാനത്തിന് ആ മാന്ത്രികത ലഭിച്ചത്. ആ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംവിധായകനെയും റഹ്മാനെയും ഈ അവസരത്തിൽ സന്തോഷത്തോടെ ഓർക്കുന്നു’ ചിത്രീകരണസമയത്തെ മനോഹരമായ ഓർമകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

