Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഞെട്ടിച്ച്...

ഞെട്ടിച്ച് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ; പക,യുദ്ധം , പ്രണയം... ട്രെയിലർ കാണാം

text_fields
bookmark_border
Mani Ratnams epic directorial, Ponniyin Selvan 1 trailer  went Viral
cancel

ഞെട്ടിച്ച് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ; പക,യുദ്ധം , പ്രണയം... ട്രെയിലർ കാണാംതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ' പൊന്നിയിൻ സെൽവൻ'. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തിറങ്ങി. തമിഴ് സൂപ്പർതാരങ്ങളായ കമലഹാസനും രജനികാന്തും ചേർന്നാണ് ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തത്.

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കും. പി.ആർ.ഒ : ശബരി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponniyin selvan
News Summary - Mani Ratnam's epic directorial, Ponniyin Selvan 1 trailer went Viral
Next Story