ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാജ് കൗശല്‍ അന്തരിച്ചു
text_fieldsപ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശല്‍ അന്തരിച്ചു. നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവാണ് കൗശല്‍. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അന്ത്യം.
'അവന്‍ നേരത്തെ പോയി. ഇന്ന് രാവിലെ നിര്‍മ്മാതാവും സംവിധായകനുമായ രാജ് കൗശലിനെ നമുക്ക് നഷ്ടമായി. വളരെയധികം ദുഃഖം തോന്നുന്നു. എന്‍റെ ആദ്യചിത്രമായ മൈ ബ്രദര്‍ നിഖിലിന്‍റെ നിര്‍മ്മാതാക്കളിലൊരാളായിരുന്നു കൗശല്‍. ഞങ്ങളുടെ കാഴ്ചപ്പാടിൽ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു'' സംവിധായകന്‍ ഒനിര്‍ ട്വിറ്ററില്‍ കുറിച്ചു.
Gone too soon. We lost Film maker and Producer @rajkaushal1 this morning. Very Sad. He was one of the producers of my first film #MyBrotherNikhil. One of those few who believed in our vision and supported us. Prayers for his soul. pic.twitter.com/zAitFfYrS7
— অনির Onir اونیر ओनिर he/him (@IamOnir) June 30, 2021
ആന്‍റണി കൌന്‍ ഹേ, ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നിവയാണ് കൗശല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും കൌശല്‍ തന്നെയായിരുന്നു. സ്റ്റണ്ട് ഡയറ്കടര്‍ കൂടിയായ കൗശല്‍ ബെഖുഡി എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരുന്നു.
1999ലാണ് കൌശലിന്‍റെയും മന്ദിരാ ബേദിയുടെയും വിവാഹം നടന്നത്. വീര്‍ കൗശല്‍, താരാ ബേദി കൗശല്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. നാല് വയസുകാരിയായ താരയെ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷമാണ് ദത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
