Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷക സമരത്തെ പിന്തുണച്ചില്ല; അജയ് ദേവ്ഗണിന്‍റെ കാർ തടഞ്ഞ് പ്രതിഷേധം

text_fields
bookmark_border
ajay-devgn
cancel

മുംബൈ: കര്‍ഷക സമരത്തെ പിന്തുണക്കാത്തതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞു. പഞ്ചാബില്‍ നിന്നുള്ള രാജ്ദീപ് രമേഷ് സിങ്ങാണ് കാർ തടഞ്ഞത്. ഫിലിം സിറ്റിയിലേക്ക് പോകുകയായിരുന്നു അജയ്‌ദേവ്ഗൺ. സംഭവത്തിൽ രാജ്ദീപിനെതിരെ കേസ് എടുത്തു.

അജയ്ദേവ്ഗണിന്റെ ബോഡിഗാര്‍ഡിന്റെ പരാതിപ്രകാരമാണ് മുംബൈ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം, ഭയപ്പെടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജ്ദീപിനുമേല്‍ ചുമത്തിയിരിക്കുന്നത്.

അതേസമയം അജയ്ദേവ്ഗണിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായി. ഓട്ടോയില്‍ നിന്നിറങ്ങിയ രാജ്ദീപ്, അജയ്‌ദേവ്ഗണിന്റെ കാറിന് മുന്നിലേക്ക് വന്നാണ് പ്രതിഷേധിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചതല്ലാതെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളൊന്നുമില്ലെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man was arrested for blocking Ajay Devgn’s car
Next Story