Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍ ആളുകള്‍ എന്നെ വെറുത്തു, പലർക്കും രോഗത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു; മംമ്ത

text_fields
bookmark_border
Mamta Mohandas Opens Up About Shocking behavior Of peoples  After treatment Of  cancer
cancel

കാൻസർ ചികിത്സക്ക് ശേഷം ആളുകളിൽ നിന്നുണ്ടായ മോശം സമീപനത്തെ കുറിച്ച് നടി മംമ്ത മോഹൻദാസ്. ആളുകളുടെ പെരുമാറ്റം വളരെ വേദനിപ്പിച്ചു. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്, അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞു.

ആദ്യമൊന്നും പലർക്കും തന്റെ രോഗത്തെപ്പറ്റി ധാരണയില്ലായിരുന്നു. എന്നാൽ ചിലർ അറിഞ്ഞുകൊണ്ടും അപമാനിക്കുന്ന തരത്തിൽ ചോദിച്ചിരുന്നു. 2009ലാണ് കാൻസർ വരുന്നത്. എന്നെ ഷോർട്ട് ഹെയറിൽ കാണുന്നത് അന്നായിരുന്നു. ആളുകൾക്ക് അതിനോട് വെറുപ്പായിരുന്നു. കാണാൻ കൊള്ളില്ലെന്ന് വരെ പറഞ്ഞു.

ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു വന്നിട്ടാണ് വീണ്ടും സിനിമ ചെയ്യാൻ തുടങ്ങിയത്. അതൊന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണ് ആക്രമിക്കുന്നത്- മംമ്ത കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamta Mohandas Opens Up About Shocking behavior Of people's After treatment Of cancer
Next Story