Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mammootty’s next, ‘Bramayugam’, goes on floors today
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമറ്റൊരു ഹൊറർ...

മറ്റൊരു ഹൊറർ ചിത്രവുമായി ‘ഭൂതകാലം’ സംവിധായകൻ; നായകൻ മമ്മൂട്ടി

text_fields
bookmark_border

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവൻ പുതിയൊരു സിനിമയുമായി എത്തുന്നു. ‘ഭ്രമയുഗം’ എന്ന്​ പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി ആണ്​ നായകൻ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ്​ ഭ്രമയുഗം.

‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇതൊരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതില്‍ നിർമാതാക്കളുടെ പൂർണ പിന്തുണ എനിക്കുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’–രാഹുൽ സദാശിവൻ പറഞ്ഞു. ഹൊറർ ത്രില്ലർ സിനിമകൾ മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

കൊച്ചിയും ഒറ്റപ്പാലവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻസ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ ടി.ഡി. രാമകൃഷ്ണൻ, മേക്കപ്പ് റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyHorror MovieBramayugam
News Summary - Mammootty’s next, ‘Bramayugam’, goes on floors today
Next Story