വീണ്ടും വൈ.എസ്.ആറായി മമ്മൂട്ടി; 'യാത്ര 2'-ട്രെയിലർ
text_fieldsമമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി 2019 ൽ മാഹി .വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. മികച്ച സ്വീകാര്യത നേടാൻ ചിത്രത്തിനായി.
ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാംഭാഗമായ യാത്ര 2ന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. തമിഴ് താരം ജീവയാണ് ജഗനായി എത്തുന്നത്.
മമ്മൂട്ടിയുടെ വൈ.എസ്. രാജശേഖര റെഡ്ഡിയിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. മലയാളി താരം ഷെല്ലി കിഷോറിനേയും ട്രെയിലറിൽ കാണിക്കുന്നുണ്ട്. വൈ.എസ്.ആറിന്റെ മരണവും പിന്നാലെ ജഗൻ മോഹന്റെ ജയിൽ വാസവും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരണവും ട്രെയിലർ കാണിക്കുന്നുണ്ട്. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
മഹി .വി രാഘവ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കേതകി നാരയൺ, സുസന്നെ ബെർനേർട്ട്, മഹേഷ് മഞ്ജ്രേക്കർ, അഷ്രത വെമുഗന്തി നന്ദൂരി, കൈയ്തി ഫെയിം താരം ജോർജ് മാര്യൻ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രീ ഓട്ടം ലീവ്സിന്റെയും വി സെല്ലുലോയിഡിന്റെ ബാനറിൽ ശിവ മേക്കയാണ് യാത്ര 2 നിർമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

