Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയുടെ ഭീഷ്മ...

മമ്മൂട്ടിയുടെ ഭീഷ്മ പർവം ഏപ്രിലിൽ ഒ.ടി.ടിയിൽ

text_fields
bookmark_border
മമ്മൂട്ടിയുടെ ഭീഷ്മ പർവം ഏപ്രിലിൽ ഒ.ടി.ടിയിൽ
cancel
Listen to this Article

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നു. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിനാണ് പ്രേക്ഷകരിലേക്കെത്തുക. മാര്‍ച്ച് 3നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ഒ.ടി.ടി റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ പുതിയ ട്രെയിലറും ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു. തിയറ്റർ റിലീസിനായി പുറത്തിറക്കിയ ട്രയിലറില്‍ നിന്നും വ്യത്യസ്തമാണ് ഒ.ടിടിക്കായി റിലീസ് ചെയ്ത ട്രയിലര്‍. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമലും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആനന്ദ് സി.ചന്ദ്രന്‍റേതാണ് ക്യാമറ. സംഗീതം സുഷിന്‍ ശ്യാം. നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, നെടുമുടി വേണു ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Show Full Article
TAGS:Bheeshma Parvam OTT 
News Summary - Mammootty's Bhishma Parvam in OTT in April
Next Story