Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റർ മൂവി ? ; 'ബസൂക്ക'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

text_fields
bookmark_border
മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റർ മൂവി ? ; ബസൂക്കയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
cancel

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'ബസൂക്ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡീനോ ഡെന്നിസ് ആണ് സംവിധാനം. തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തിലെത്തുന്നുണ്ട്.

തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഡീനോ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty's Bazooka Movie Title Poster
Next Story