Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി 'ബസൂക്ക' , അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
Mammoottys Bazooka enters the last leg of its shoot with Gautham Vasudev Menon
cancel

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസുക്ക'. എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രധാനമായും ഗൗതം വാസുദേവ് മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനിയും ചിത്രീകരിക്കാനുള്ളത്. പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.

ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ; പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം.

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty's 'Bazooka' enters the last leg of its shoot with Gautham Vasudev Menon
Next Story