മമ്മൂട്ടി ചിത്രം 'റോഷാക്ക്' ചിത്രീകരണം ദുബൈയിൽ പൂർത്തിയായി
text_fieldsദുബൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി - നിസ്സാം ബഷീർ ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിയിൽ പൂർത്തിയായി.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'റോഷാക്ക്'.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ആണ് തിരക്കഥ. ദുബൈയിൽ ആയിരുന്നു റോഷാക്കിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരിച്ചത്.
ആസിഫ് അലി അതിഥി താരമായി എത്തുന്ന ചിത്രത്തിൽ ഇവരെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.
നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ ആന്‍റ് എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി.ആർ.ഓ പ്രതീഷ് ശേഖർ. സെപ്റ്റംബർ റിലീസ് ആയി എത്തുന്ന ചിത്രം ഇന്ത്യയിൽ വേഫറർ ഫിലിംസും ജി.സി.സി അടക്കം ലോകമെമ്പാടും വിതരണം ചെയുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസും ആണ്.
ക്യാപ്ഷൻ:
റോഷാക്കിന്റെ ചിത്രീകരണം ദുബൈയിൽ അവസാനിച്ച ശേഷം അഭിനേതാക്കളും പിന്നണി പ്രവർത്തകരും നടൻ മമ്മൂട്ടിക്കൊപ്പം