Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സക്കരിയയുടെ സംവിധാനത്തിൽ അടുത്തത്​ മമ്മൂട്ടി ചിത്രം

text_fields
bookmark_border
സക്കരിയയുടെ സംവിധാനത്തിൽ അടുത്തത്​ മമ്മൂട്ടി ചിത്രം
cancel

ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം സക്കരിയയു​ടെ സംവിധാനത്തിൽ തുടങ്ങാനിരിക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും​. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല.​ എങ്കിലും വലിയ താരനിരയെ തന്നെ ചിത്രത്തില്‍ പ്രതീക്ഷിക്കാം. സക്കരിയയു​ടെ ആദ്യ ചിത്രമായ 'സുഡാനി ഫ്രം നൈജീരിയ' ടീമില്‍ നിന്നുള്ള പ്രമുഖർ പുതിയ ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ്​ വിവരം.

കോവിഡ് പ്രതിസന്ധി തീരുന്നതോടെ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകുമെന്ന്​ സക്കരിയ പറഞ്ഞു.

സക്കരിയയുടെഹലാൽ ലവ്​ സ്​​റ്റോറി ഇന്ന്​ രാത്രി ആമസോൺ പ്രൈമിൽ റിലീസ്​ ചെയ്യും. ഇന്ദ്രജിത്ത്​ സുകുമാരൻ, ജോജു ജോർജ്ജ്​, ഷറഫുദ്ദീൻ, ഗ്രേസ്​ ആൻറണി എന്നിവരാണ്​ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. പാർവതി തിരുവോത്ത്​, സൗബിൻ ഷാഹിർ എന്നിവരും ചി​ത്രത്തിൽ വേഷമിടുന്നുണ്ട്​.

സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story