Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരത്തിൽ ഇടിച്ച കാർ, കാപ്പി കുടിക്കുന്ന മമ്മൂട്ടി; ആരാധകർ ഏറ്റെടുത്ത് റോഷാക്കിന്റെ പുതിയ പോസ്റ്റർ

text_fields
bookmark_border
മരത്തിൽ ഇടിച്ച കാർ, കാപ്പി കുടിക്കുന്ന മമ്മൂട്ടി; ആരാധകർ ഏറ്റെടുത്ത് റോഷാക്കിന്റെ പുതിയ പോസ്റ്റർ
cancel

നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം 'റോഷാക്കിന്റെ' പുതിയ പോസ്റ്റർ പുറത്ത്. മരത്തിൽ ഇടിച്ചുകയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. ചിത്രം ഏഴിന് റിലീസ് ചെയ്യും. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ആരാധർ ഏറ്റെടുത്തിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീറും ഭീഷ്മ പർവ്വം എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty sitting in a crashed car Rorschach
Next Story