ഡാൻസ് പാർട്ടിയിലെ ഗാനങ്ങൾ പുറത്തിറക്കി മമ്മൂട്ടി
text_fieldsതിരുവനന്തപുരം: തകർപ്പൻ ഡാൻസുമായി ഷൈൻ ടോം-പ്രയാഗ മാർട്ടിൻ ജോഡികളുടെ ദമാ ദമാ തരംഗമാകുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു.
റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സംഗീതം പകർന്ന ദമാ ദമാ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്.
രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്. പ്രമുഖ സംവിധാകരായ ബി.ഉണ്ണികൃഷ്ണൻ, ഷാഫി, അജയ് വാസുദേവ് എന്നിവരും ചടങ്ങിനെത്തി. ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക് എത്തും.
സിനിമാറ്റിക്ക് ഡാൻസറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥയാണ് ഡാൻസ് പാർട്ടി. കൊച്ചി, ബാഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോഗ്രാഫറായ ഷരീഫ് മാസ്റ്റർ, ശ്രീജിത്ത് ഡാൻസിറ്റി എന്നിവർ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നു. സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്നു.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട് - സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റും-അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ-സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ-ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്-കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പി.ആർ ആൻഡ് മാർക്കറ്റിങ്-വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.