Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയുടേത് വേറെ ലെവൽ പ്രകടനം; ആദ്യപകുതിയേക്കാൾ മികച്ച രണ്ടാം പകുതി, 'റോഷാക്ക്' പ്രേക്ഷക പ്രതികരണം

text_fields
bookmark_border
റോഷാക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു
Mammootty Movie Rorschach audience Review
cancel

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബർ 7 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപെടുന്ന റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.


ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിയുമ്പോൾ മികച്ച പ്രകടനമാണ് ലഭിക്കുന്നത്. സിനിമയോട് പൂർണമായ നീതി പുലർത്തി എന്നാണ് ആരാധകർ പറയുന്നത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആഭിപ്രായം ഉയരുന്നു. ഓരോ ഫ്രെയ്മിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തിൽ നിരവധി സസ്പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കിവെച്ചിട്ടുണ്ട്. ഗംഭീര ആദ്യപകുതിയെന്നും അതിനേക്കാൾ മികച്ച രണ്ടാം പകുതിയെന്നുമാണ് അഭിപ്രായങ്ങൾ.


കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്. റോഷാക്കിന്റെ തിരക്കഥ സമീർ അബ്ദുൽ ആണ് നിർവഹിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Movie Rorschach audience Review
Next Story