Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബെഞ്ചമിന്‍ ജോഷ്വ'; ബസൂക്കയിലെ ഗൗതം വസുദേവ് മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

text_fields
bookmark_border
Mammootty Movie bazookas Gautham Vasudev Menons Character Poster Out
cancel

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിൽ സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബെഞ്ചമിന്‍ ജോഷ്വ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഗൗതം വസുദേവ് മേനോന് പിറന്നാൾ ആശംസനേർന്നുകൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിക്കും ഗൗതം വാസുദേവ് മേനോനുമൊപ്പം സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, സുമിത് നെവൽ, സ്ഫടികം ജോർജ്,ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

മിഥുൻ മുകുന്ദ് ആണ് സംഗീതം. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള. നിർമാണ നിർവ്വഹണം സഞ്ജു.ജെ. തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു.വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാഗ്ലൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്. ഫോട്ടോ ബിജിത്ത് ധർമ്മടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty Movie bazooka's Gautham Vasudev Menon's Character Poster Out
Next Story