Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരികൃഷ്ണൻസിന്റെ രണ്ടാംഭാഗം‍; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിലും...

text_fields
bookmark_border
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന
Mammootty, mohanlal And Fahadh Faasil Team Up  Harikrishnans 2?
cancel

1998 ൽ മോഹൻലാലിനേയും മമ്മൂട്ടിയേയും കേന്ദ്രകഥാപാത്രമാക്കി ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ് ഹരികൃഷ്ണൻസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങളായെങ്കിലും ഇന്നും ചിത്രം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയാവുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചാണ്. ഫാസിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ്. കൂടാതെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

1998 ൽ പുറത്ത് ഇറങ്ങിയ ഹരികൃഷ്ണൻസ് അന്ന് സൂപ്പർ ഹിറ്റായിരുന്നു. ബോളിവുഡ് താരംജൂഹി ചാവ്‌ലയായിരുന്നു നായിക. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇന്നസെന്റെ്, ബേബി ശാമിലി, നെടുമുടി വേണു എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിലവിൽ സിനിമ തിരക്കിലാണ് താരരാജാക്കന്മാർ. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഒരു ഇടവേളക്ക് ശേഷം ഫാസിൽ നിർമിച്ച ചിത്രമാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിലായിരുന്നു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകര്യത നേടാൻ ചിത്രത്തിന് കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty, mohanlal And Fahadh Faasil Team Up To Harikrishnans 2?
Next Story