Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അദ്ദേഹം ഇപ്പോൾ...

'അദ്ദേഹം ഇപ്പോൾ എവിടെയാണ്​'; ദ അണ്‍നോണ്‍ വാരിയര്‍ ടീസർ പുറത്തുവിട്ട്​ മമ്മൂട്ടി

text_fields
bookmark_border
Mammootty launched teaser of the unknown warrior documentary
cancel

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ഡോക്യുമെൻററിയുടെ ടീസര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. 'ദ അണ്‍നോണ്‍ വാരിയര്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻററി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തി​െൻറ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് തയ്യാറാക്കിയത്. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡോക്യുമെൻററി പുറത്തിറക്കും. മക്ബൂല്‍ റഹ്മാനാണ് ഡോക്യുമെൻററി സംവിധാനം ചെയ്​തത്.

'മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണജൂബിലിയോട് അനുബന്ധിച്ച് അദ്ദേഹത്തി​െൻറ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്​പദമാക്കി ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറക്കുന്ന ഡോക്യുമെൻററി "The Unknown Warrior" ടീസറി​െൻറ ഔദ്യോഗിക റിലീസ് സന്തോഷത്തോടെ നിർവഹിക്കുന്നു'-നടൻ മമ്മൂട്ടി ഫേസ്​ബുക്കിൽ കുറിച്ചു.


അനീഷ് ലാല്‍ ആര്‍.എസ് ആണ് ക്യാമറ. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ്. പ്രിജു എന്നിവരാണ് ഡോക്യുമെൻററിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്ന് നിര്‍മിക്കുന്ന ഡോക്യുമെൻററിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്തു ബിജുവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandydocumentaryunknown warrior
News Summary - Mammootty launched teaser of the unknown warrior documentary on oommen chandy
Next Story