Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമ സ്റ്റൈലിൽ 'കാതൽ'...

സിനിമ സ്റ്റൈലിൽ 'കാതൽ' ലൊക്കേഷനിൽ സൂര്യ; വിഡിയോയുമായി മമ്മൂട്ടി കമ്പനി

text_fields
bookmark_border
സിനിമ സ്റ്റൈലിൽ കാതൽ  ലൊക്കേഷനിൽ സൂര്യ; വിഡിയോയുമായി മമ്മൂട്ടി കമ്പനി
cancel

മ്മൂട്ടി, ജ്യോതിക ചിത്രമായ കാതൽ ലൊക്കേഷനിൽ സൂര്യ അതിഥിയായി എത്തിയിരുന്നു. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിലാണ് നടൻ എത്തിയത്. സെറ്റിൽ ഏറെ സമയം ചെലവഴിച്ച ശേഷമാണ് നടൻ തിരികെ പോയത്.

ഇപ്പോഴിതാ സൂര്യ കാതൽ ലൊക്കേഷനിൽ എത്തിയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. സൂര്യ കാറിൽ വന്ന് ഇറങ്ങുന്നതും മമ്മൂട്ടിക്കൊപ്പം ബിരിയാണി കഴിക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം.

12 വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം. മമ്മൂട്ടിക്കും ജ്യോതികക്കുമൊപ്പം ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suriya
News Summary - Mammootty Kampany shares Suriya's video In kaathal Movie Set
Next Story