തമിഴിൽ ധനുഷിനോടൊപ്പം പ്രധാന റോളിൽ മമ്മൂട്ടിയും? അമരൻ സംവിധായകൻ രാജ്കുമാർ പെരിയ സ്വാമിയുടെ പുതിയ ചിത്രം വമ്പൻ ബജറ്റിൽ
text_fieldsധനുഷ്, രാജ്കുമാർ പെരിയ സ്വാമി, മമ്മൂട്ടി
ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വാർത്തകളാണിപ്പോൾ സിനിമ ലോകത്ത് ചർച്ചയാകുന്നത്. D55 എന്ന് താൽകാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിര അണിചേരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ചിത്രത്തിനുശേഷം പെരിയ സ്വാമി സംവിധാനം ചെയ്യുന്ന സിനമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പല പ്രമുഖരും ഈ ധനുഷ് സിനിമയുടെ ഭാഗമാകുന്നു എന്ന കിംവദന്തികൾ പ്രചരിച്ചിരുന്നുവെങ്കിലും അതിൽ പ്രധാനപെട്ടതായിരുന്നു നടൻ മമ്മൂട്ടിയുടെ പേര്. സായി പല്ലവി നായികയായി എത്തുന്നു എന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിലാകും മമ്മൂട്ടി എത്തുക എന്നാണ് ചില സിനിമ നിരൂപകർ വിലയിരുത്തുന്നത്. എന്നിരുന്നാലും ഇതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
'D55 - പുതിയ മികച്ച ഒരു തുടക്കം. ഈ വമ്പൻ പ്രോജക്റ്റിനായി ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിക്കുന്നതിൽ വണ്ടർബാർ ഫിലിംസ് ഏറെ സന്തുഷ്ടരാണ്. ആവേശകരമായ അപ്‌ഡേറ്റുകൾ ഉടൻ വരുന്നു!' നിർമാതാക്കൾ അപ്‌ഡേറ്റ് പങ്കിട്ടു.
ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത 'തേരേ ഇഷ്ക് മേ' എന്ന ഹിന്ദി ചിത്രത്തിലാണ് ധനുഷ് അവസാനമായി അഭിനയിച്ചത്. ചിത്രം മികച്ച പ്രതികരണങ്ങളും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനും നേടി. കൃതി സോനൻ ആണ് ചിത്രത്തിൽ ധനുഷിന്‍റെ നായിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

