ആ ചോദ്യം വളരെ വേദനാജനകമാണ്, ഇനി ചോദിക്കരുത്; പ്രമോഷൻ പരിപാടിയിൽ മമ്മൂട്ടി
text_fieldsകഥാപാത്രങ്ങൾക്കല്ല അഭിനയത്തിനാണ് പ്രധാന്യം കൊടുക്കുന്നതെന്ന് മമ്മൂട്ടി. ഏറ്റവും പുതിയ ചിത്രമായ നാൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഏതു തരം കഥാപാത്രങ്ങളാണ് മെഗാസ്റ്റാർ ആസ്വദിച്ച് ചെയ്യുന്നതെന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി. ഇനി ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും വളരെ വേദനാജനകമാണെന്നും താരം പറഞ്ഞു.
'കഥാപാത്രത്തിന്റെ രൂപഘടനയോ വലിപ്പ-ചെറുപ്പമോ നോക്കുന്ന ആളല്ല ഞാൻ. പോക്കരിരാജയിലെ കഥാപാത്രവും ഭൂതകണ്ണാടി പോലെയുള്ള സിനിമകളിലെ വേഷവും ഒരുപോലെയാണ് കാണുന്നത്. ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും വളരെ ആത്മാർഥമായിട്ടാണ് ചെയ്തത്. ഇത്തരം ചോദ്യങ്ങൾ വളരെ വേദനാജനകമാണ്. ഇനി ചോദിക്കരുത്.
പോക്കിരിരാജ ഞാൻ ആസ്വദിച്ചല്ല ചെയ്തത് എന്ന് പറഞ്ഞാൽ അത് കളവ് ആകും. ഞാനൊരു കള്ളനല്ല. ആ സിനിമ വളരെ ആത്മാർഥമായിട്ടാണ് ചെയ്തത്. അതുകൊണ്ട് ഈ ചോദ്യം വളരെ വേദനാജനകമാണ്. അത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ഇതാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നത് വളരെ സങ്കടകരമാണ്. അത് ഇനി ചോദിക്കരുത്- മമ്മൂട്ടി പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.