Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രമന്ത്രി ആകണ്ടേയെന്ന് ചോദ്യം, എത്ര കാലമായി പറയുന്നെന്ന് സുരേഷ് ഗോപി, രസികൻ മറുപടിയുമായി മമ്മൂട്ടി

text_fields
bookmark_border
കേന്ദ്രമന്ത്രി ആകണ്ടേയെന്ന് ചോദ്യം, എത്ര കാലമായി പറയുന്നെന്ന് സുരേഷ് ഗോപി,   രസികൻ മറുപടിയുമായി മമ്മൂട്ടി
cancel

കേന്ദ്രമന്ത്രി ആകണ്ടേയെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി നടൻ മമ്മൂട്ടി. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പുരസ്കാര ഷോയിലാണ് രസകരമായ സംഭാഷണം ഉണ്ടായത്. മമ്മൂട്ടിക്കൊപ്പം നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുമുണ്ടായിരുന്നു.

പരിപാടിയുടെ റിഹേഴ്സൽ കാണാനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയും എത്തിയിരുന്നു. തിരികെ പോകുന്നതിനിടെ സുരേഷ് ​ഗോപി മമ്മൂട്ടിയോട് പറഞ്ഞു 'അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ' എന്ന്. 'നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ടെന്ന്' മമ്മൂട്ടി ഉടൻ മറുപടി നൽകി.

ശേഷം താരങ്ങൾക്കൊപ്പമുണ്ടായിരുന്ന സിനിമക്കാരിലൊരാൾ മമ്മൂട്ടിയേയുംകേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ സുരേഷ് ഗോപിയുടെ മറുപടി എത്തി, 'ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട് കേൾക്കണ്ടേ'. ഈ സംഭാഷണങ്ങൾ കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് മെഗാസ്റ്റാർ പറഞ്ഞു'ഇതല്ലേ അനുഭവം... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ'. തൊഴുതുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി സുരേ​ഷ് ​ഗോപിയടക്കം ചുറ്റും കൂടി നിന്നവരിലെല്ലാം ചിരിപടർത്തി. താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty And Suresh Gopi's Funny Conversation went viral
Next Story